ഇതോടെ ഗാസയിലെ വെടിനിര്‍ത്തലിനും ബന്ദിമോചനത്തിനുമായി യു.എസ് മുന്നോട്ടുവെച്ച നിര്‍ദേശം പാഴായ അവസ്ഥയിലാണ്. അതേസമയം, യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇസ്രായേല്‍ മുന്നോട്ടുവെച്ച നിര്‍ദേശത്തില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്നാണ് നെതന്യാഹു പറയുന്നത്. ഹമാസിന്റെ സൈനിക, ഭരണശേഷികള്‍ തകര്‍ക്കുക, ബന്ദികളുടെ മോചനം എന്നീ ലക്ഷ്യങ്ങള്‍ നേടുക തന്നെ ചെയ്യും. ഗാസ ഇനിയൊരിക്കലും ഇസ്രായേലിന് ഭീഷണിയാകരുതെന്നും നെതന്യാഹു പറയുന്നു. സമ്പൂര്‍ണമായ വെടിനിര്‍ത്തലിന് മുമ്പ് ഈ ലക്ഷ്യങ്ങള്‍ നേടണമെന്നാണ് നെതന്യാഹു അറിയിക്കുന്നത്.
യു.എസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യാനുള്ള ക്ഷണവും നെതന്യാഹു സ്വീകരിച്ചു.
നേരത്തെ, ഗാസയില്‍ വെടിനിര്‍ത്താനും ബന്ദിമോചനത്തിനും യുഎസ് മധ്യസ്ഥം വഹിച്ചതനുസരിച്ച് ഇസ്രായേല്‍ തന്നെ പുതിയ നിര്‍ദേശം വച്ചെന്നായിരുന്നു ബൈഡന്റെ പ്രഖ്യാപനം. മൂന്നുഘട്ടങ്ങളായുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ കരടുരൂപം ഖത്തര്‍ വഴി ഹമാസിന് ഇസ്രായേല്‍ കൈമാറിയതായും ബൈഡന് പറഞ്ഞിരുന്നു.

Comments: